8/05/2008

അഗ്രിച്ചേട്ടന്‍ കനിയുന്നില്ലല്ലോ...മാഷേ...

അഗ്രിച്ചേട്ടന്‍ കനിയുന്നില്ലല്ലോ...മാഷേ...
ഇതാ. പോസ്റ്റിലേക്കുള്ള ലിങ്ക്‌അഗ്രഗേറ്ററില്‍
കാണിക്കാത്തതിനാല്‍ഇങ്ങനെ ചെയ്യേണ്ടിവന്നു. മാപ്പാക്കണം..

http://555kuttoosan.blogspot.com/2008/08/blog-post.html

8/04/2008

മിനുങ്ങിനെ കാണാനില്ല....



ബൂലോകത്തെ പുലികളുടെയും
എലികളുടെയും ശ്രദ്ധയില്‍പെടുമെങ്കില്‍
പെടട്ടെ എന്ന്‌ കരുതി കുട്ടൂസന്‍
ഒരു സുപ്രധാന/അപ്രധാന കാര്യം
ഉണര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു മക്കളെ...
അഗ്രഹിക്കുന്നു...

ബ്ലോഗിന്റെ ഉലകത്തില്‍
ഡയലോഗ്‌ വീശിയും
ചില മോഷണങ്ങള്‍ക്കെതിരെ
പ്രതികരിച്ച്‌ സംഭവമാക്കി...
ഒടുവില്‍ മോഷണത്തിന്‌
തന്നെ കുരിശിലേറ്റപ്പെട്ട
മഹാമഹനെ....
എന്ത്‌ ആളെ പറയണമെന്നോ...
വേറെയാര്‌ സുഹൃത്തെ....
നമ്മുടെ മിന്നാത്ത മിനുങ്ങ്‌......

എന്താന്ന്‌...അറിയില്ല....
ആകെയങ്ങ്‌ സജീവമായിരുന്ന
പുള്ളിയെ ഇപ്പോ
ബൂലോകത്ത്‌ അങ്ങ്‌
കാണാനില്ല....
ഇനിയാരെങ്കിലും മഷിയിട്ട്‌
നോക്കട്ടെ അവസ്ഥ വരുമോന്നാ..
കുട്ടൂസന്റെ സംശയം...

കേരള ഫാര്‍മറിന്റെ...
ഈ പുതിയ പോസ്റ്റ്‌
കൂടി ബൂലോകത്ത്‌ നിപതിച്ചതോടെ...


{http://chandrasekharannair.wordpress.com/2008/08/02/copyright-violation/]
മിന്നാത്ത മിനുങ്ങ്‌
ആകെയങ്ങ്‌ വിളറി പിടിച്ച്‌
നടപ്പാണെന്നോ മറ്റോ
കേള്‍ക്കുന്നു...
ഇട്ടിമാളു എന്ന ബ്ലോഗര്‍
2006 സെപ്തംബര്‍ 15 ന്‌
എഴുതിയ പുനര്‍ജന്മങ്ങള്‍
എന്ന കവിതയിലെ
ഒരു സ്റ്റാന്‍സ മുഴുവന്‍
നമ്മുടെ മിന്നാത്ത മിനുങ്ങ്‌
തന്റെ പോസ്റ്റിലേക്ക്‌
ആവാഹിച്ചിരിക്കുന്നു....
ഇതാണ്‌ മക്കളെ...
അരൂപി പറഞ്ഞ
ബൗദ്ധിക മോഷണം....
രണ്ടു വര്‍ഷങ്ങള്‍ക്ക്‌
മുമ്പ്‌ എഴുതിയ കവിതയിലെ
വരികള്‍ തന്റെ കാവ്യാത്മക ചിന്തയാണെന്ന
നാട്യത്തില്‍ അവതരിപ്പിക്കുക...
എന്നിട്ട്‌ അത്‌
യാതൊരുളുപ്പുമില്ലാതെ നിഷേധിക്കുക...
അതല്ലെങ്കില്‍..
അത്‌ കവിയറിഞ്ഞ്‌ ചെയ്തതാണെന്നോ...
അല്ലെങ്കില്‍ തന്റെ ചിന്ത രണ്ടുവര്‍ഷങ്ങള്‍ക്കു
മുമ്പ്‌ മറ്റൊരാള്‍ മോഷ്ടിച്ചതാണെന്നോ
പറയുക...
എന്തായാലും ബൗദ്ധിക തസ്കരരാജാവ്‌..
ശ്രീ മിന്നാത്ത മിനുങ്ങ്‌ നീണാള്‍ വാഴട്ടെ...
അല്ലാതെന്തു പറയാന്‍...
ഇനി നിങ്ങള്‍ തീരുമാനിക്കുക....
മക്കളെ നിങ്ങള്‍ തന്നെ തീരുമാനിക്കുക..
ഇതും പിന്തുടരാവുന്ന
ബൗദ്ധിക മോഷണമാണെന്ന്‌
പറഞ്ഞ്‌ വരുന്നവരുടെ
ബമ്പറില്‍ കുട്ടൂസന്‍ കുന്തം കയറ്റും..
അത്‌ ലുട്ടാപ്പിയോട്‌ കടം വാങ്ങിയിട്ടായാലും വേണ്ടില്ല. ...
പറഞ്ഞ്‌

മിന്നാത്ത മിനുങ്ങിനെ കാണാനില്ല....

1/23/2008

പപ്പൂസും ഓസിയാറും പിന്നെ ചില വിവാദങ്ങളും....


മാന്യമഹാ ബ്ലോഗന്‍മാരെ.. ബ്ലോഗിമാരേ....നിങ്ങള്‍ക്കേവര്‍ക്കും കുട്ടൂസന്റെ വിനീത നമസ്കാരം....ഞാനദ്യമേ ..തന്നെ പ്രഖ്യാപിക്കുന്നു.. ഞാന്‍ ബ്ലോഗുലകത്തിലെ തുടക്കക്കാരനല്ല... കുട്ടൂസന്‍ എന്ന പേരില്‍ ഒരു ഫ്രോഡ്‌ പോസ്‌ററുണ്ടാക്കുന്ന തിരക്കിലായിരുന്നു... കാരണം പറയാം... യഥാര്‍ത്ഥ പേരില്‍ പോസ്റ്റിട്ടാല്‍ നമ്മുടെ പോസ്റ്റില്‍ വന്ന്‌ ഗ്രൂപ്പ്‌ കളിക്കാനും ചില നല്ല മ.മ...മക്കള്‍ ഉണ്ടാവും.. അതുകൊണ്ട്‌ പെനാല്‍ട്ടിയാവും മുമ്പെ പോസ്റ്റിന്‌ പുറത്തു വച്ചു ബോള്‍ തട്ടാമെന്നു വിചാരിച്ചു.
..............................
..............................
..............................
കുട്ടൂസന്‍ എന്ന പേരില്‍ ബ്ലോഗ്‌ തുടങ്ങാന്‍ പ്രധാന കാരണം.. പപ്പൂസ്‌ എന്ന മാന്യമഹാശ്രീമാനാണ്‌.. പപ്പൂസ്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പോസ്റ്റിയ ഒരു കലക്കന്‍ സാധനം കുട്ടൂസനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌.... കാരണം പറയാം.... കാലണയുടെ വില പോലുമില്ലാത്ത പോസ്റ്റിട്ട്‌,,, സ്വയം സാഹിത്യപഞ്ചാനന്‍മാരാണെന്നും പഞ്ചാനനികളാണെന്നും വിചാരിച്ച്‌ ആത്മരതി കൊള്ളുന്ന ബ്ലോഗുലകത്തിലെ ചില ഞാഞ്ഞൂലുകളെ പപ്പൂസ്‌ കണക്കിന്‌ പരിഹസിച്ചു.... അതുകണ്ടപ്പോള്‍ - കേട്ടപ്പോള്‍-- കുട്ടൂസനാകെ കോരിത്തരിച്ചു... മായാവിയെ കയ്യില്‍ കിട്ടുമ്പോള്‍ പോലുമില്ലാത്ത വിധം ആര്‍മാദിച്ചൊടുവില്‍ നല്ലൊരു ബ്രേക്ക്‌ ഡാന്‍സും കളിച്ചും... എന്നിട്ടും സന്തോഷം അടക്കാനാവാതെ വന്നപ്പോള്‍ ഡാകിനിയെ വീട്ടില്‍ നിന്നും ചവുട്ടിപുറത്താക്കി. ലുട്ടാപ്പിയെ കുന്തത്തോടൊപ്പം പാര്‍സലാക്കി പുറത്തേക്കെറിഞ്ഞു. ..
.............................
.............................
.............................
അങ്ങനെയങ്ങിനെ ആഹ്ലാദിച്ചിരിക്കുമ്പോഴാണ്‌ കൂട്ടുസന്‌ നല്ലൊരു ഷോക്കേറ്റത്‌. കാരണം മേറ്റ്ന്നുമല്ല... പപ്പൂസ്‌ മുമ്പത്തെ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു... എന്നിട്ട്‌ സിനിമാസ്റ്റെയിലില്‍ ഒരു ക്ഷമാപണവും... ഇതു കണ്ടപ്പോളുണ്ടായ ദേഷ്യം മൂത്ത്‌ മൂത്ത്‌ കുട്ടൂസന്‌ ഈ പോസ്റ്റിടേണ്ടി വന്നു.... കാല്‍ക്കാശിനു വിലയില്ലാത്തതരം എഴുത്തുമാത്രം കൈമുതലായുള്ള - എന്നാല്‍ ഞരമ്പുരോഗികളുടെ തള്ളിക്കയറ്റം കൊണ്ടു മാത്രം കമന്റുകള്‍ കൊണ്ട്‌ സെഞ്ച്വുറി നേടുന്ന ബ്ലോഗിനിമാര്‍ക്കും ബ്ലോഗന്‍മാര്‍ക്കും സ്തുതിപാടുന്ന തരംതാണ ചില സ്ഥിരം ബ്ലോഗന്‍മാരുടെ പട്ടികയില്‍ പപ്പൂസിനെയും ചേര്‍ക്കേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‌ കുട്ടൂസന്‌ സങ്കടം കനത്തു ... ചാത്തനാണേ... സത്യം.....ഇനി പറയാനുള്ളതു മുഴുവന്‍ മാന്യമഹാശ്രീ പപ്പൂസ്‌ അടികളോടാണ്‌...
"പപ്പൂസേ... തന്റെ മുമ്പത്തെ പോസ്റ്റ്‌ കലക്കി. പലര്‍ക്കുമിട്ടും നല്ല കൊട്ടു കൊടുക്കുകയും ചെയ്തു. തനിക്കിട്ട്‌ പ്രിയ പണിതതിന്‌ ഭംഗിയായി എന്നാല്‍ മര്യാദ വിടാതെ അതായത്‌ തറയാകാതെ നല്ലൊരു കിടിലന്‍ മറുപടി പോസ്റ്റുമിട്ടു.എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ....എന്നെഴുതിയ പെണ്ണിനിട്ട്‌ കിടിലന്‍ മറുപടി ചാര്‍ത്തിയപ്പോള്‍ ഞാന്‍ വിചാരിച്ചു പപ്പൂസ്‌ ആളു കൊള്ളാമെന്ന്‌... എന്നാല്‍ ആ നല്ല പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യേണ്ടി വന്ന പപ്പൂസിന്റെ നിസ്സഹായത കണ്ട്‌ എനിക്ക്‌ സഹതാപം തോന്നുന്നു. പപ്പൂസിനും ... പലരെയും പ്രീതിപ്പെടുത്തേണ്ടതുണ്ടോ....."



എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച്‌ വിശ്വമഹാകവിയുടെ മട്ടില്‍ ഗമയിലങ്ങനെയിരിക്കുന്ന ബ്ലോഗുലകത്തിലെ പ്രിയയെപ്പോലുള്ള കൃമികീടങ്ങള്‍ക്കിട്ട്‌ പണി കൊടുത്തതിന്‌ എന്തിനാണ്‌ മച്ചാ ക്ഷമാപണം...?സത്യം പറഞ്ഞാല്‍ പപ്പൂസ്‌ സ്വന്തം വില കളഞ്ഞു. ഓ സി ആര്‍ അടിക്കുന്നവന്‍ ഇത്രയ്ക്കങ്ങ്‌ ചെറുതാവാന്‍ പാടില്ല. ബ്ലോഗിലെ ഒട്ടുമിക്കവരും കമന്റ്‌ കിട്ടാന്‍ വേണ്ടി ഏത്‌ വൃത്തികെട്ട പോസ്റ്റിലും കയറി തപസ്സിരിക്കുന്നത്‌ സ്ഥിരം കാഴ്ചയാണ്‌. കവിത എന്ന്‌ പറയാന്‍ പോലും അര്‍ഹതയില്ലാത്ത പല പോസ്റ്റുകള്‍ക്കും 'മികച്ചതെന്ന്‌' പറഞ്ഞ്‌ കമന്റിടുമ്പോള്‍ പല കൃമികീടങ്ങളും ആകാശവും ഭേദിച്ച്‌ അഹങ്കരിച്ചു നില്‍ക്കുന്നത്‌ കാണാതെ പോവുകയാണോ പപ്പൂസേ താന്‍... ഒരു കാര്യം എനിക്കുറപ്പാണ്‌ .. പപ്പൂസ്‌ എന്ന ബ്ലോഗര്‍ ബ്ലോഗുലകത്തില്‍ പുതിയതല്ല.. തന്റെ ശൈലി എനിക്ക്‌ നല്ല പരിചയമുണ്ട്‌... ഏതായാലും ആളെ ഞാന്‍ വെളിപ്പെടുത്തുന്നില്ല... കാരണം പലരുടെയും ഒന്നിനും കൊള്ളാത്ത പോസ്റ്റുകള്‍ മികച്ചതെന്ന്‌ കമന്റിടേണ്ടി വരുന്ന,, എന്നാല്‍ ബ്ലോഗിനെ ഗൗരവമായി കാണുന്ന ഏതാനും നല്ല ബ്ലോഗന്‍മാരില്‍ ഒരാളാണ്‌ താങ്കളെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു...



അതുകൊണ്ട്‌ തന്നെ പപ്പൂസ്‌ എന്ന ഇരട്ടപ്പേരില്‍ ബ്ലോഗ്‌ തുടങ്ങിയത്‌ നല്ലതു തന്നെ...കാരണം പറയേണ്ടത്‌ പറയുവാന്‍ കഴിയാതെ വീര്‍പ്പുമുട്ടുമ്പോള്‍ അത്തരമൊരു ബ്ലോഗിലൂടെ നേരത്തെപോലെ കിടിലന്‍ പോസ്റ്റിട്ട്‌ പലരുടെയും കഴുത്തിനിട്ട്‌ പെടയ്ക്കാമല്ലോ... ഒരു കാര്യത്തില്‍ മാത്രം പപ്പൂസിനോട്‌ എനിക്ക്‌ യോജിക്കാന്‍ സാധിക്കില്ല... ക്ഷമാപണത്തിന്റെ കാര്യത്തില്‍ ... അതിലൂടെ പപ്പൂസ്‌ സ്വയം ചെറുതായി.....